ഉക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യന്‍ സേനയെ എല്ലാ മാർഗ്ഗത്തിലൂടെയും പ്രതിരോധിക്കുകയാണ് ഉക്രൈൻ ആർമി. ഇവർക്കൊപ്പം എന്ത് സഹായത്തിനും മുൻപന്തിയിലാണ് ഇവിടുത്തെ പൗരന്മാരും. റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങരുതെന്ന പ്രതിഞ്ജയെടുത്താണ് പൗരന്മാർ ഉക്രൈനിൽ കഴിയുന്നത്. ഒരു ഉക്രേനിയൻ കോടീശ്വരൻ ഈയിടെ രാജ്യത്തെ ഞെട്ടിച്ച് ഒരു പ്രഖ്യാപനം നടത്തി. പുതിയതായി പണി കഴിപ്പിച്ച തന്റെ ‘കൊട്ടാരം’ പോലെയുള്ള വീട് ഉടൻ ബോംബിട്ട് തകർക്കണം എന്നായിരുന്നു അത്. കാരണമറിഞ്ഞപ്പോൾ ഉക്രേനിയക്കാർ അദ്ദേഹത്തെ ‘രാജ്യസ്നേഹി’യെന്ന്
വിളിച്ചു.
റഷ്യൻ സൈന്യം തന്റെ മണിമാളികയിൽ കയറി കൂടിയിട്ടുണ്ടെന്നും, ഉക്രൈൻ സൈന്യത്തെ തകർക്കുന്നതിന്റെ ഭാഗമായി കീവിലേക്ക് റോക്കറ്റ് വിക്ഷേപണം നടത്താനുള്ള ഒരു ഒളിത്താവളമായിട്ടാണ് തന്റെ വീടിനെ അവർ ഉപയോഗിക്കുന്നതെന്നും യുവാവ് വെളിപ്പെടുത്തി. ആന്ദ്രേ സ്റ്റാവ്നിറ്റ്സർ എന്ന കോടീശ്വരനായിരുന്നു രാജ്യത്തെ അമ്പരപ്പിച്ച വെളിപ്പെടുത്തൽ നടത്തിയത്. റഷ്യൻ പട്ടാളക്കാർ തന്റെ വീട്ടിൽ കയറിക്കൂടിയതും, എല്ലാത്തരം സൈനിക ഉപകരണങ്ങളും കൊണ്ടുവരുന്നതും താൻ കണ്ടുവെന്ന് ഇയാൾ പറയുന്നു. തന്റെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഒരു വെബ്‌ക്യാമിലൂടെ റഷ്യൻ സൈന്യത്തിന്റെ നീക്കങ്ങൾ തനിക്ക് അറിയാൻ കഴിയുന്നുണ്ടെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. മാളികയുടെ മേൽനോട്ടം ഉക്രൈൻ സൈന്യത്തെ ഏൽപ്പിച്ച അദ്ദേഹം, എത്രയും വേഗം വീട് തകർക്കണമെന്നും ആവശ്യപ്പെട്ടു.
Also Read:ഇഫ്താറിന് സതീശന് പങ്കെടുക്കാമെങ്കിൽ പാർട്ടി കോൺഗ്രസിന് എനിക്കും പങ്കെടുക്കാം: കെ വി തോമസ്
‘ഇത് എനിക്ക് വ്യക്തമായ ഒരു തീരുമാനമായിരുന്നു. റഷ്യൻ സൈന്യം എന്റെ വീട്ടിൽ ചുറ്റിക്കറങ്ങുന്നതും എന്റെ രാജ്യത്തെ തകർക്കാൻ എന്റെ വീടിനെ മറയാക്കുന്നത് കണ്ടപ്പോൾ വെറുപ്പ് തോന്നി. ഞാൻ ഇപ്പോൾ പോളണ്ടിലാണുള്ളത്. എന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങളെ മാളികയിൽ നിർത്തിയാണ് ഞാൻ പോന്നത്. പക്ഷേ, റഷ്യൻ ഷ്യാന്യം സെക്യൂരിറ്റി ജീവനക്കാരെ ബന്ദികളാക്കി. അവരുടെ വസ്ത്രം അഴിച്ചുമാറ്റി, ഫോണുകൾ തട്ടിയെടുത്തു. സമീപപ്രദേശങ്ങളിലെ വീടുകളും റഷ്യൻ സൈന്യം കൊള്ളയടിച്ചു. മറ്റ് വീടുകളിൽ നിന്ന് സാധനങ്ങൾ എന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഞാൻ കണ്ടു, അവിടെ നിന്ന് ടി.വികളും ഐ.പാഡുകളും കമ്പ്യൂട്ടറുകളും അവർ എന്റെ വീട്ടിലെത്തിച്ചു. എനിക്ക് വെറുപ്പ് തോന്നി. എന്റെ വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ കണ്ട് എനിക്ക് വെറുപ്പാണ് തോന്നുന്നത്.
തന്റെ വസ്തുവിൽ 12 സൈനിക വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതും ചിലത് ടൊർണാഡോ റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങളുള്ളതും കണ്ടതായി സ്റ്റാവ്നിറ്റ്സർ പറഞ്ഞു. ഉക്രൈൻ വിജയിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും, ആ തെണ്ടികളെ നമ്മുടെ നാട്ടിൽ നിന്ന് പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും യുവാവ് പറയുന്നു.
Post Your Comments