ന്യൂഡൽഹി: ഇന്ത്യ ഒരിക്കലും ഒരു രാജ്യത്തിനും സമൂഹത്തിനും ഭീഷണി ഉയർത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് ഗുരു തേജ് ബഹദൂറിന്റെ 400–ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് ചെങ്കോട്ടയിൽനിന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തേജ് ബഹദൂർ സ്മരണിക നാണയവും തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പുറത്തിറക്കി. നമ്മുടെ രാജ്യം ഗുരുക്കന്മാരുടെ ആദർശങ്ങളിൽ സമ്പൂർണ സമർപ്പണത്തോടെ മുന്നേറുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ മുഴുവൻ
ക്ഷേമത്തെക്കുറിച്ചാണ് ഇന്നും നമ്മൾ ചിന്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂര്യാസ്തമയത്തിനുശേഷം ചെങ്കോട്ടയിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
Post Your Comments