KeralaNattuvarthaNews

കോടനാട് കൊലപാതകം : ശശികലയെ വീണ്ടും പൊലീസ് ചോദ്യം ചെയ്തു

ചെന്നൈ: അണ്ണാഡിഎംകെ മുൻ അധ്യക്ഷ വി.കെ.ശശികലയെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്‌തു. 2017ൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ നടന്ന കൊലപാതകവും കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈയിലെ ടി നഗർ വസതിയിലാണ് ശശികലയെ ചോദ്യം ചെയ്‌തത്‌.

Also Read : സെക്‌സ് വര്‍ക്കറാണെന്ന് കാണിച്ച് യുവതിയുടെ ചിത്രവും ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു : ദിവസവും യുവതിയെ തേടി 800 കോളുകള്‍

കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടപ്പോൾ അഴിമതി കേസിൽ ബെംഗളൂരു ജയിലിൽ തടവിലായിരുന്നു ശശികല. കോടനാട് കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്ന ജയലളിതയുടെ മുൻ ഡ്രൈവറായ കനകരാജ് ഉൾപ്പെടെ വാഹനാപകടത്തിൽ മരിച്ചതോടെയാണ് കേസിൽ ദുരൂഹത ഉയർന്നത്.

കേസിലെ രണ്ടാം പ്രതിയെന്ന് സംശയിക്കുന്നയാൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് പ്രതിയുടെ ഭാര്യയും കുഞ്ഞും മരണമടഞ്ഞു. എസ്‌റ്റേറ്റിലെ കംപ്യൂട്ടർ ഓപ്പറേറ്റർ ആത്മഹത്യ ചെയ്‌ത വാർത്തയും പുറത്തുവന്നതോടെ കേസിനെ ചുറ്റിപ്പറ്റി സംശയങ്ങൾ ഉയർന്നു. കവർച്ചക്കാരുടെ വാച്ചുൾപ്പെടെ ചില സാധനങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു.

shortlink

Post Your Comments


Back to top button