കോയമ്പത്തൂര്‍: വനിതാ ഹോസ്റ്റലിൽ രാത്രി കാലങ്ങളിൽ സന്ദർശനം നടത്തുന്ന അജ്ഞാതനെക്കുറിച്ചു നിരവധി പരാതികൾ ഉയർന്നിരുന്നു. ഭാരതിയാര്‍ സര്‍വകലാശാല വനിത ഹോസ്റ്റലിലാണ് അജ്ഞാതൻ രാത്രികാലങ്ങളിൽ പെൺ വേഷത്തിൽ കറങ്ങി നടന്നത് . ഒടുവിൽ അജ്ഞാതൻ പോലീസിന്റെ വലയിൽ.
കോയമ്പത്തൂര്‍ കല്‍വീരാംപാളയം മാരിയമ്മന്‍ കോവില്‍ തെരുവിലെ സുരേന്ദറാണ് പിടിയിലായത്. പത്തൊൻപതുകാരനായ ഇയാൾ സര്‍വകലാശാലയുടെ ചുറ്റുമതില്‍ ചാടിക്കടന്ന് വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഹോസ്റ്റലിൽ കറങ്ങി നടന്നിരുന്നത്. സംശയം തോന്നാതിരിക്കാനാണ് പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.
READ ALSO: വഴിമാറാൻ മുന്നിലുള്ള വാഹനങ്ങളെ നിർബന്ധിച്ചാൽ പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്
അജ്ഞാത മനുഷ്യന്‍ അലഞ്ഞ് തിരിയുന്നതായും താമസിക്കാന്‍ ഭയമാണെന്നും ആരോപിച്ച് സര്‍വകലാശാലയുടെ പ്രവേശന കവാടത്തിന് മുന്നില്‍ ഹോസ്റ്റല്‍ അന്തേവാസിനികള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വൈസ് ചാന്‍സലര്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിച്ചത്. സംഭവത്തിൽ, യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പരാതി നൽകിയതിന് പിന്നാലെ രണ്ട് പ്രത്യേക പൊലീസ് ടീമുകള്‍ ഹോസ്റ്റൽ നിരീക്ഷിക്കുകയായിരുന്നു. പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്തത്.
Post Your Comments