റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ബുധനാഴ്ച്ച 146 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 231 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടു മരണങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
7,52,994 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,39,767 പേർ രോഗമുക്തി നേടി. 9,074 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 59 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Read Also: വീണ്ടും കർഷകാത്മഹത്യ: വയനാട്ടിൽ യുവ കർഷകൻ കടബാധ്യതതയെ തുടർന്ന് ആത്മഹത്യ ചെയ്തു
Post Your Comments