Latest NewsKeralaNewsIndia

ഭക്ഷണത്തിന് പോലും വകയില്ലാതായി: മകന് വിഷം നല്‍കി മലയാളി വീട്ടമ്മ ജീവനൊടുക്കി

അമ്പത്തൂർ: സാമ്പത്തിക പ്രയാസത്തെ തുടർന്ന് മകന് വിഷം നൽകി ജീവനൊടുക്കി യുവതി. ചെന്നൈ അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ് ഇരുവരും. സംഭവത്തിൽ അമ്പത്തൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ തവജ് എഴുന്നേറ്റപ്പോൾ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അയല്‍വാസിയെ വിവരമറിയിച്ചു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതിനിടെ തവജിനും ചില ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. കുട്ടി അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല.

സാമ്പത്തികഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനുപോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. 15 വര്‍ഷം മുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയായത്. നാല് വർഷങ്ങൾക്ക് മുൻപ് ഇരുവരും പരസ്പരം വിവാഹബന്ധം വേർപ്പെടുത്തി. പിന്നീട്, മകനോടൊത്ത് ചെന്നൈയിൽ ആയിരുന്നു ലത കഴിഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button