വയനാട്: കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ 31 പേരെ കടിച്ച തെരുവുനായ്ക്കു പേവിഷബാധ സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായി. തെരുവുനായ മറ്റു നായകളെയും പൂച്ചകളെയും കടിച്ചിട്ടുണ്ട്. നായയ്ക്ക് പേവിഷ ബാധയുള്ളതിനാല്‍ മറ്റു നായകള്‍ക്കും പേ വരാനുള്ള സാധ്യതയുള്ളതിനാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകും. കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കല്പറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also : ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു
ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിലാണ് കല്പറ്റയില് തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നത്. മുന്‍പും കല്പറ്റ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
Post Your Comments