![](/wp-content/uploads/2022/03/crime-5.jpg)
കോട്ടയം: സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികൾ വിഷക്കായ കഴിച്ച സംഭവത്തിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ്, വെള്ളൂർ സ്വദേശികളായ പെണ്‍കുട്ടികളാണ് വിഷക്കായ കഴിച്ചത്. ഇതിൽ തലയോലപ്പറമ്പ് സ്വദേശിനിയാണ് മരിച്ചത്.
സമൂഹമാധ്യമങ്ങൾ വഴി സുഹൃത്തുക്കളായ പെൺകുട്ടികൾ പിന്നീട് റീൽസ് വീഡിയോകൾക്കായി ഒന്നിച്ച് വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുക പതിവായിരുന്നു. ഇത് വീട്ടുകാർ വിലക്കിയതോടെയാണ് വിഷക്കായ മരിച്ചത്.
Read Also : ‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ഭൂമിയോളം ക്ഷമിച്ച്: തിരിച്ചടിക്കാത്തത് ശക്തിയില്ലാത്തതുകൊണ്ടല്ല’
തിങ്കളാഴ്ച വെള്ളൂർ സ്വദേശി സ്വന്തം വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഇതോടെ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ചികിത്സകൾക്ക് ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ, ചൊവ്വാഴ്ച വൈകിട്ടോടെ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വീണ്ടും മോശമായി. ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശി വീട്ടിൽ വച്ച് വിഷക്കായ കഴിച്ചു. ഈ കുട്ടിയാണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
വെള്ളൂർ സ്വദേശിനിയുടെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments