കാലിഫോർണിയ: സ്ത്രീകൾക്ക് കുട്ടികൾ ഉണ്ടാകാൻ സഹായിക്കുന്നതിൽ താൻ സന്തോഷവാനാണെന്ന് ബീജദാതാവായ കൈൽ ഗോർഡി. ഇതുവരെ താൻ 55 കുട്ടികളുടെ പിതാവായെന്നും മുപ്പതുകാരൻ പറയുന്നു. യുകെയിലെയും യൂറോപ്പിലെയും സ്ത്രീകൾക്ക് ബീജം നൽകിയിരുന്നുവെന്നും ബീജം നൽകുന്നതിനായി നിരവധി രാജ്യങ്ങളിൽ എത്തിയിരുന്നുവെന്നും കൈൽ ഗോർഡി പറയുന്നു.
യുകെയിലേക്കും യൂറോപ്പിലേക്കുമുള്ള തൻ്റെ രണ്ടാമത്തെ ബീജദാന പര്യടനമാണ് നടക്കാൻ പോകുന്നതെന്നും ബീജം നൽകുന്നതിനായി, ലണ്ടനിൽ നിന്ന് എഡിൻബർഗ് വരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ബീജം ദാനം ചെയ്തതിലൂടെ 46 കുട്ടികളുടെ പിതാവായെന്നും നിലവിൽ 9 സ്ത്രീകൾ ഗർഭിണികളാണെന്നും കൈൽ ഗോർഡി വ്യക്തമാക്കി.
31 പേരെ കടിച്ച തെരുവു നായ്ക്ക് പേവിഷബാധ, വളര്‍ത്തു നായ്ക്കളേയും കടിച്ചു : ജനങ്ങള്‍ പരിഭ്രാന്തിയില്‍
ബീജം ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 2021 ഓഗസ്റ്റിൽ യുകെയിലും യൂറോപ്പിലും സന്ദർശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ ഉണ്ടാകാൻ സ്ത്രീകൾക്ക് ബീജം നൽകുന്ന പ്രവർത്തി ശരിക്കും ആസ്വദിക്കുകയാണെന്നും ബീജത്തെ ആരോഗ്യകരമായി നിലനിർത്താൻ ആരോഗ്യകരവും ജൈവവുമായ ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നും കൈൽ ഗോർഡി പറയുന്നു.
കൃത്രിമ ബീജസങ്കലനത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ ബീജം സംഭാവന ചെയ്യാറുണ്ടെന്നും ചില സ്ത്രീകൾ, ലൈംഗിക ബന്ധത്തിലൂടെ തന്നെ ബീജം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും ആദ്ദേഹം വ്യക്തമാക്കി. പല സ്ത്രീകളിലായി നിരവധി കുട്ടികൾ ഉണ്ടെങ്കിലും 9 പേരെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് കൈൽ കൂട്ടിച്ചേർത്തു. സൗജന്യമായിട്ടാണ് ആയിട്ടാണ് ബീജം നൽകുന്നതെന്നും സ്ത്രീകളുടെ സന്തോഷമണ് തനിക്ക് പ്രധാനമെന്നും കൈൽ ഗോർഡി കൂട്ടിച്ചേർത്തു.
Post Your Comments