കീവ്: ഉക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധഭൂമിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. റഷ്യൻ സേന ഉതിർത്ത വെടിയുണ്ടയിൽ നിന്നും ഉക്രൈൻ സൈനികന്റെ ജീവൻ സ്മാർട്ട് ഫോൺ രക്ഷിച്ച ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
റഷ്യൻ സൈനികന്റെ തോക്കിൽ നിന്നും പാഞ്ഞുവന്ന ബുള്ളറ്റ് തറച്ചത് ഉക്രൈൻ സൈനികന്റെ മൊബൈൽ ഫോണിൽ തറയ്ക്കുകയായിരുന്നു. വെടിയുണ്ട തറച്ച മൊബൈൽ ഫോൺ പോക്കറ്റിൽ നിന്നും പുറത്തേക്കെടുത്ത്, ഈ ഫോണാണ് തൻറെ ജീവൻ രക്ഷിച്ചതെന്ന് സൈനികൻ സഹപോരാളിയോട് പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
അതേസമയം, റഷ്യയുടെ ഉക്രൈൻ അധിനിവേശം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ, ഉക്രൈന്‍ നഗരങ്ങളിൽ കനത്ത ബോംബാക്രമണമാണ് റഷ്യ നടത്തുന്നത്. അതേസമയം, റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഉക്രൈന്‍റെ സഖ്യകക്ഷികൾ കൂടുതൽ ആയുധങ്ങൾ അയക്കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച നടന്ന 90 മിനിറ്റ് ചർച്ചയിലാണ് യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ഇതിനിടെ കിഴക്കൻ യുക്രൈനിലെ പല മേഖലകളും റഷ്യ നിയന്ത്രണത്തിലാക്കിക്കഴിഞ്ഞു.
This #Ukrainian soldier is saved by his mobile phone, as he shows the bullet wedged into the rear case of the phone #UkraineRussiaWar #Ukraine #RussiaUkraineWar pic.twitter.com/mzuAhCc0GI
— Globe Sentinel (@GlobeSentinels) April 18, 2022
Post Your Comments