Latest NewsKeralaNews

ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു

 

ചെറുതുരുത്തി: ഭാരതപ്പുഴയിലെ തടയണകളില്‍ നിന്ന് മണലെടുപ്പ് ആരംഭിച്ചു.  ചെറുതുരുത്തി – ഷൊര്‍ണൂര്‍ തടയണ, ദേശമംഗലം ചങ്ങണംകുന്ന് തടയണ എന്നിവിടങ്ങളില്‍ നിന്നുമാണ് മണല്‍ നീക്കം ചെയ്യുന്നത്. യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് മണല്‍ നീക്കം ചെയ്യാന്‍, കരാര്‍ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്.

അനധികൃതമായി മണല്‍ പോകാതിരിക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടു കൂടിയാണ് മണലെടുപ്പ് നടക്കുന്നത്. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ചെറുതുരുത്തി തടയണയിലെ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ അതിര്‍ത്തിയില്‍ നിന്നും, ദേശമംഗലം ചങ്ങണംകന്ന് തടയണയിലെ തൃശ്ശൂര്‍ അതിര്‍ത്തിയിലുമായാണ് മണലെടുക്കുന്നത്.

ഷൊര്‍ണൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ ഇറക്കാനുള്ള താല്‍ക്കാലിക റോഡും, നിരീക്ഷണ കേന്ദ്രവും പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രളയത്തെ തുടര്‍ന്ന് വന്‍തോതില്‍ മണല്‍ തടയണകളില്‍ ഒഴുകി എത്തിയത് മൂലം തടയണകളിലെ സംഭരണശേഷി കുറഞ്ഞ സാഹചര്യത്തിലാണ് മണലെടുക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button