
മോസ്കോ: ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നു. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍, ഇന്ത്യയുടെ അവസരോചിതമായ ഇടപെടലുകളെ അഭിനന്ദിച്ച് റഷ്യ. യുക്രെയ്നെതിരെ യുദ്ധം നടന്നുകൊണ്ടിരിക്കേ ഇന്ത്യ നല്കിക്കൊണ്ടിരിക്കുന്ന സഹായങ്ങള്‍ക്കും നിഷ്പക്ഷ നിലപാടുകള്‍ക്കുമാണ് റഷ്യ നന്ദി അറിയിച്ചത്. മറ്റ് രാജ്യങ്ങള്‍ ഉപരോധങ്ങളുമായി നീങ്ങുമ്പോള്‍ ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യാന്‍ കാണിച്ച മനസ്സിനെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗീ ലാവ്റോവ് അഭിനന്ദിച്ചു.
Read Also : ചരിത്രത്തില്‍ ഇടംപിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെങ്കോട്ടയില്‍ നടത്താനൊരുങ്ങുന്ന പ്രസംഗം
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ ഫോണിലൂടെയാണ് ലാവ്റോവ് റഷ്യയുടെ നന്ദി അറിയിച്ചത്. ഇന്ധന ഇറക്കുമതി ഇന്ത്യ നടത്തിയതിനൊപ്പം സുപ്രധാന മരുന്നുകള്‍ റഷ്യയിലേക്ക് എത്തിക്കാന്‍ എടുത്ത തീരുമാനത്തിലും നന്ദി അറിയിച്ചിട്ടുണ്ട്.
‘എസ്. ജയശങ്കര്‍ ഏറെ മതിപ്പുളവാക്കുന്ന വളരെ മുതിര്‍ന്ന നയതന്ത്രജ്ഞനാണ്. തികഞ്ഞ രാജ്യസ്നേഹിയായ ഒരു ഉദ്യോഗസ്ഥന് മന്ത്രിസ്ഥാനം വഹിക്കുന്നതിന്റെ ഗുണഫലം റഷ്യ തിരിച്ചറിയുന്നു. ഇന്ത്യയെ പോലെ ഒരു രാജ്യം വേറൊന്നില്ല. ഇന്ത്യയ്ക്ക് തുല്യം ഇന്ത്യ മാത്രം. ഇന്ത്യയുടെ സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളില്‍ റഷ്യയുടെ എല്ലാ പിന്തുണയും ഉണ്ടാകും’, ലാവ്റോവ് പറഞ്ഞു.
Post Your Comments