KeralaLatest NewsIndia

വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാൻ മുൻപും സ്ത്രീകളോട് മോശമായി പെരുമാറി: ഉന്നതരാഷ്ട്രീയബന്ധത്തിൽ തിരിച്ചെത്തി

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ മുമ്പും നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ആൾ. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരോട് മോശമായി പെരുമാറിയതിന് ഇയാളെ പത്തനംതിട്ട ജില്ലയ്ക്ക് വെളിയിലേക്ക് വിട്ടെങ്കിലും ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ഷാജഹാൻ വീണ്ടും പത്തനംതിട്ടയിലേക്ക് തിരിച്ചെത്തി.

കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അടക്കം ഇയാളെ ഭയമാണെന്നും പറയുന്നുണ്ട്. ബെംഗളുരുവിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസിൽ ആയിരുന്നു സംഭവം. യാത്രയ്ക്കിടെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പത്തനംതിട്ട ഡിപ്പോ ഡ്രൈവർ ഷാജഹാന് എതിരെയാണ് പരാതി.

ശനിയാഴ്ച പുലർച്ചയോടെയാണ് കൃഷ്ണഗിരിക്ക് സമീപം വെച്ച് വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം നടന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ത്ഥിനി ഇ മെയിൽ വഴി നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button