ന്യൂഡൽഹി: ആൾതാമസം ഇല്ലാത്തിടത്ത് ഇന്ത്യൻ അതിർത്തിയിൽ ചൈന മൊബൈൽ ടവറുകൾ നിർമ്മിക്കുന്നതിൽ ദുരൂഹത. കിഴക്കന്‍ ലഡാക് അതിര്‍ത്തിയിലെ ഹോട്ട്സ്പ്രിംഗ് മേഖലയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന തങ്ങളുടെ പ്രദേശത്ത് ചൈന മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചത്.
Also Read:കാറിനുള്ളില്‍ വടിവാള്‍ പിടികൂടിയ സംഭവം: സംഘത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഈ മേഖലയിലുള്ള ഇന്ത്യ അതിർത്തി ഗ്രാമങ്ങളിൽ വലിയ ആൾതാമസം ഉണ്ടെങ്കിലും നമ്മൾ ഇതുവരേയ്ക്കും മൊബൈൽ ടവറുകൾ സ്ഥാപിച്ചിട്ടില്ല. എന്നാൽ, ആൾതാമസം ഇല്ലാത്ത ചൈന എന്തിന് ടവറുകൾ സ്ഥാപിക്കുന്നു എന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്.
അതേസമയം, ഈ സ്ഥലങ്ങളിൽ ഇന്ത്യ ഇപ്പോള്‍ റോഡുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ നന്നേ കുറവാണ്. എന്നാല്‍ ചൈനയാകട്ടെ റോഡുകള്‍, പാലങ്ങള്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇതിൽ പുതുതായി വന്ന മൂന്നു ടവറുകള്‍ ഇന്ത്യക്ക് ഏറെ ആശങ്കയുണ്ടാക്കുന്നണ്ട്.
Post Your Comments