മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ച് ലിവർപൂർ ഒന്നാമത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് നാല് ഗോളിന്റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ ലൂയിസ് ഡയസാണ് ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 22-ാം മിനുട്ടിൽ സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂളിന്റെ ലീഡുയർത്തി. മികച്ച പന്തടക്കത്തോടെ കളിച്ച ലിവർപൂൾ രണ്ടാം പകുതിയിലെ 68-ാം മിനിറ്റിൽ സാദിയോ മാനെ മൂന്നാം ഗോൾ നേടി.
Read Also:- കൊവിഡ് പ്രതിസന്ധി: ഐപിഎല്ലില്‍ ഇന്ന് ഡൽഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സിനെ നേരിടും
കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ സലായുടെ രണ്ടാം ഗോളും വീണതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വീണു. ജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി ലിവർപൂളാണ് ലീഗിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച സിറ്റി 74 പോയിന്റുമായി പട്ടികയിൽ രണ്ടാമതുണ്ട്. 54 പോയിന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്.
Post Your Comments