മുംബൈ: ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറുടെ റോളിലേക്ക് വിക്കറ്റ് കീപ്പർ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കാവുന്നതാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കര്‍. അയാൾ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, അയാളുടെ പ്രായം നോക്കാതെ സ്കോര്‍ മാത്രം നോക്കി ടീമിലേക്ക് പരിഗണിക്കാമെന്നും ഗവാസ്കര്‍ പറഞ്ഞു.
‘അയാള്‍ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പറയാനുള്ളത് അയാളുടെ പ്രായം നോക്കേണ്ടെന്നാണ്. സെലക്ടര്‍മാര്‍ അയാളുടെ സ്കോര്‍ മാത്രം നോക്കിയാല്‍ മതി. അയാളുടെ പ്രകടനങ്ങള്‍ കളിയുടെ ഗതി തന്നെ തിരിച്ചുവിടുന്നതാണ്. ടീമിനായാണ് അയാളുടെ ഓരോ ഇന്നിംഗ്സുകളും. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ആറാമതോ ഏഴാമതോ ഇറങ്ങി ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും’ ഗവാസ്കര്‍ പറഞ്ഞു.
Read Also:- ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകർപ്പൻ ജയം
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 34 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ബാഗ്ലൂരിന്‍റെ ജയത്തില്‍ നിർണായകമായത്. ഇതിനുശേഷമായിരുന്നു ഗവാസ്കറുടെ പ്രതികരണം. ഐപിഎൽ പുതിയ സീസണില്‍ ബാംഗ്ലൂരിനായി കളിച്ച ആറ് മത്സരങ്ങളില്‍ 197 റണ്‍സ് ശരാശരിയില്‍ 32, 14, 44, 7, 34, 66 എന്നിങ്ങനെയാണ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് പ്രകടനം.
Post Your Comments