മുംബൈ : മുസ്ലീം പെൺകുട്ടികൾ ഇതര മതസ്ഥരെ വിവാഹം കഴിക്കുന്നത് തടയാൻ നിരോധിച്ച സംഘടനയുമായി കോൺഗ്രസ് നേതാവിന്റെ ഭാര്യ. ഇവർ ഇത്തരത്തിൽ മിശ്രവിവാഹം ചെയ്ത ദമ്പതികളെ ബ്ലാക്ക്മെയിൽ ചെയ്‌തു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. മഹാരാഷ്‌ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) സെക്രട്ടറിയും കൊങ്കൺ ഡിവിഷൻ എംപിസിസി ന്യൂനപക്ഷ വകുപ്പിന്റെ മുൻ ചെയർമാനുമായ അനീസിന്റെ ഭാര്യ ഷബിന അനിസ് ഖുറേഷിയാണ് ഇത്തരത്തിൽ യുവതീ-യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വിവാഹത്തിൽ നിന്ന് പിന്മാറാൻ ബ്ലാക്ക്മെയിൽ ചെയ്യുന്നതും.
മുംബൈയിൽ മിശ്രവിവാഹങ്ങൾക്കെതിരായ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ കുപ്രസിദ്ധി നേടിയ ആക്ടിവിസ്റ്റ് ആണ് താനെന്നാണ് ഷബിന സ്വയം വിശേഷിപ്പിക്കുന്നത്. മുസ്ലീം പെൺകുട്ടികളെ ഇതര മതസ്ഥർ വിവാഹം കഴിക്കുന്നതിൽ നിന്ന് സംരക്ഷിക്കുന്നതിനായി ഹിഫാസ്ത്-ഇ-നസ്‌ൽ എന്ന സംഘടന നടത്തുന്നതായും അവർ അവകാശപ്പെടുന്നു. മിശ്രവിവാഹങ്ങൾക്കെതിരെ സമ്മർദ്ദം ചെലുത്തുന്ന ഷബിന വിവാഹത്തിൽ നിന്ന് പിന്മാറാൻ ദമ്പതികളെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.
ഷബിനയുടെ സംഘടനയേയും , പ്രവർത്തന രീതികളേയും നിയമപരമായി നിരോധിച്ചിട്ടുണ്ട്. എന്നാൽ, അത് വക വയ്‌ക്കാതെയാണ് വീണ്ടും പ്രവർത്തിക്കുന്നത്. മഹാരാഷ്‌ട്ര രജിസ്ട്രാർ ഓഫ് മാര്യേജസിന്റെ നോട്ടീസ് ബോർഡിൽ നിന്ന് ഷബിന ആദ്യം വിവരങ്ങൾ നേടുകയും ഒരു മുസ്ലീം പെൺകുട്ടി ഇതര മതത്തിലുള്ള പുരുഷനെ വിവാഹം കഴിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അറിയുകയും ചെയ്യും. വിശദാംശങ്ങൾ തേടിയ ശേഷം, രജിസ്റ്റർ ചെയ്ത വിലാസത്തിൽ അവർ ദമ്പതികളുടെ വീട് സന്ദർശിക്കുകയും തുടർന്ന്, വിവാഹം കഴിക്കാൻ തയ്യാറുള്ള പുരുഷനെയും സ്ത്രീയെയും അവർ ഭീഷണിപ്പെടുത്തുകയും ചെയ്യും.
അതിനുശേഷം, മുസ്ലീം സ്ത്രീയുമായും ഇതര മതത്തിലുള്ള പുരുഷനുമായുള്ള സംസാരങ്ങൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഷബിന പങ്ക് വയ്‌ക്കുകയും ചെയ്യും. ഇത് മുസ്ലീം പെൺകുട്ടിയെ മുസ്ലീം അല്ലാത്ത പുരുഷനെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് പ്രേരിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സ്ത്രീയെയും പുരുഷനെയും ഇവർ പരസ്യമായി ഭീഷണിപ്പെടുത്തിയ നിരവധി സംഭവങ്ങളുമുണ്ട്.
ഇത്തരം സംഭവങ്ങൾ ഷെയർ ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പും ഷബിനക്കുണ്ട് നടത്തുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലീം യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിന്റെ വീട്ടിലേക്ക് ഷബിന അതിക്രമിച്ചു കയറി. തുടർന്ന്, കുടുംബം പോലീസിനെ അറിയിക്കുകയും പോലീസ് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു
Post Your Comments