കെ.ജി.എഫ് ചാപ്റ്റർ 2 – ഇന്ത്യൻ സിനിമ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയിലെ. റോക്കി ഭായിയുടെ രണ്ടാം വരവിനായി ആരാധകർ ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. ഒടുവിൽ സംവിധായകൻ പ്രശാന്ത് നീൽ പ്രേക്ഷകർക്കായി ഒരുക്കിയത് ഒരു മാസ് വിരുന്ന് തന്നെയാണ്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് യാഷ് ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 550 കോടി രൂപയാണ് നേടിയത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുന്നതിന് മുന്നേ തന്നെ 500 കോടിയെന്ന വമ്പൻ സംഖ്യ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.
ഓരോ ദിവസവും ഇന്ത്യന്‍ സിനിമയിലെ പല റെക്കോർഡുകളാണ് കെ.ജി.എഫ് തകർക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ ആദ്യദിനത്തിൽ കളക്ഷന്‍ റെക്കോഡ് ഇട്ട കെ.ജി.എഫിന് തമിഴില്‍ മാത്രമാണ് റെക്കോഡിടാനാവാത്തത്. ഇതുവരെ 29 കളക്ഷന്‍ റെക്കോഡുകളാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 തിരുത്തി കുറിച്ചത്.
റിപ്പോർട്ട് ഇങ്ങനെ:
1. ഹിന്ദി ബെല്‍റ്റുകളില്‍ റെക്കോര്‍ഡ് ഓപ്പണര്‍
2. ഹിന്ദി ബെല്‍റ്റുകളില്‍ വാരാന്ത്യ റെക്കോര്‍ഡ്
3. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍
4. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ രണ്ടാം ദിന കളക്ഷന്‍
5. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ ഞായറാഴ്ച കളക്ഷന്‍
6. ഹിന്ദി ബെല്‍റ്റുകളിലെ ഏറ്റവും വലിയ നാല് ദിവസത്തെ കളക്ഷന്‍
7. കര്‍ണാടകയില്‍ റെക്കോര്‍ഡ് ഓപ്പണിങ്
8. കര്‍ണാടകയില്‍ വാരാന്ത്യ റെക്കോര്‍ഡ്
9. കർണാടകയിലെ ഏറ്റവും വലിയ രണ്ടാം ദിന റെക്കോർഡ്
10. കർണാടകയിലെ ഏറ്റവും വലിയ മൂന്നാം ദിവസ റെക്കോർഡ്
11. കർണാടകയിലെ ഏറ്റവും വലിയ നാലാം ദിവസ റെക്കോർഡ്
12. കർണാടകയിലെ ഏറ്റവും വലിയ ഞായറാഴ്ച കളക്ഷൻ റെക്കോർഡ്
13. കർണാടകയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ റെക്കോർഡ്
14. കേരളത്തിൽ റെക്കോർഡ് തുടക്കം
15. കേരളത്തിൽ റെക്കോർഡ് വാരാന്ത്യ കളക്ഷൻ
16. കേരളത്തിലെ ഏറ്റവും വലിയ രണ്ടാം ദിന കളക്ഷൻ
17. കേരളത്തിലെ ഏറ്റവും വലിയ മൂന്നാം ദിവസ കളക്ഷൻ
18. കേരളത്തിലെ ഏറ്റവും വലിയ നാലാം ദിവസ കളക്ഷൻ
19. കേരളത്തിലെ ഏറ്റവും വലിയ വലിയ ഒറ്റ ദിവസത്തെ റെക്കോർഡ്
20. കേരളത്തിലെ ഏറ്റവും വലിയ ഞായറാഴ്ച കളക്ഷൻ റെക്കോർഡ്
21. ടോളിവുഡ് ഇതര ചിത്രത്തിനുള്ള വാരാന്ത്യ റെക്കോർഡ് ഓപ്പണർ
22. ഒരു ടോളിവുഡ് ഇതര ചിത്രത്തിനുള്ള റെക്കോഡ് ഓപ്പണിംഗ് കളക്ഷന്‍
23. ടോളിവുഡ് ഇതര ചിത്രങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രം
24. ടോളിവുഡ് ഇതര സിനിമയിലെ ഏറ്റവും വലിയ മൂന്നാം ദിവസ കളക്ഷന്‍
25. ടോളിവുഡ് ഇതര ചിത്രത്തിന് ഏറ്റവും വലിയ നാലാം ദിവസകളക്ഷന്‍
26. ടോളിവുഡ് ഇതര സിനിമയ്ക്കുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ കളക്ഷന്‍
27. ടോളിവുഡ് ഇതര ചിത്രത്തിനുള്ള ഏറ്റവും വലിയ ഞായറാഴ്ച കളക്ഷന്‍
28. ഇന്ത്യയില്‍ ഐമാക്‌സ് വാരാന്ത്യ റെക്കോഡ് കളക്ഷന്‍
29. എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ കന്നഡ ചിത്രം
ചിത്രത്തിന്റെ നാല് ദിവസത്തെ കളക്ഷൻ റിപ്പോർട്ട്:
റിലീസ് ദിനം: 165.37 കോടി
രണ്ടാം ദിവസം: 139.25 കോടി
മൂന്നാം ദിവസം: 115.08 കോടി
നാലാം ദിവസം: 132.13 കോടി
ആകെ – 551.83 കോടി
Also Read:ഡൽഹി ക്യാപിറ്റല്‍സില്‍ നാല് പേര്‍ക്ക് കൊവിഡ്: സൂപ്പർ താരം ആശുപത്രിയിൽ
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ആദ്യ ദിനം നേടിയത് 165 കോടിയാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി 134.5 കോടി രൂപയാണ് സ്വന്തമാക്കിയത്. 2018ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങിയത്. കൊവിഡ് വ്യാപനത്താല്‍, നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 19 വയസ്സുകാരനായ ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.
Post Your Comments