മുംബൈ: ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം നാലായി. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിന് നേരത്തെ രോഗം കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് മിച്ചര്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.
രോഗലക്ഷണങ്ങളുള്ളതിനെ തുടര്‍ന്ന് മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ഷിന്‍റെ ആരോഗ്യനില ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മെഡിക്കല്‍ സംഘം സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ഡല്‍ഹിയുടെ എല്ലാ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ക്വാറന്‍റീനിലാണ്. ഇന്ന് രാവിലെ വരുന്ന പരിശോധനാഫലം നിര്‍ണായകമാണ്.
Read Also:- രാത്രി എട്ട് മണിക്ക് മുമ്പ് ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
അതേസമയം, നാളത്തെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരം മാറ്റാനിടയിലെന്നാണ് റിപ്പോർട്ടുകൾ. ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ ചട്ടം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.
Post Your Comments