
ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ ചന്ദൗലിയിൽ സാദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹാർഡ് വെയർ കടയിലെ മോഷണത്തിനിടെ മോഷ്ടാക്കൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി.
അകത്ത് കടന്ന മോഷ്ടാക്കൾ ആദ്യം കാഷ് കൗണ്ടറിൽ കിട്ടുന്ന സാധനങ്ങൾ എടുക്കുന്നതും ക്യാമറ കണ്ട തോടുകൂടി നൃത്തം ചവിട്ടാൻ ആരംഭിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിന്റെ ദൃശ്യങ്ങൾ സിസി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. മോഷണം വിജയകരമായതിന്റെ സന്തോഷത്തിലാണ് ഇയാൾ നൃത്തച്ചുവടുകൾ വെച്ചതെന്നാണ് കരുതുന്നത്. ഇന്നലെ മുതൽ വിവിധ സമൂഹ മാധ്യമ സൈറ്റുകളിൽ ഈ വീഡിയോ വൈറലാകുകയായിരുന്നു.
Post Your Comments