
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്. ജയശങ്കര്‍ തികഞ്ഞ ദേശസ്നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനുനേരെ പൊലീസ് വെടിവെച്ചു: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
‘എസ് ജയശങ്കര്‍ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും യഥാര്‍ത്ഥ ദേശസ്നേഹിയുമാണ്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും എന്താണ് ആവശ്യമെന്ന് ഇന്ത്യ പറയുന്നതനുസരിച്ച് തീരുമാനമെടുക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെ പറയാനാകില്ല’ , അദ്ദേഹം വ്യക്തമാക്കി.
‘എല്ലാ രാജ്യങ്ങളുമായും സഹകരിക്കാന്‍ റഷ്യ തയ്യാറാണ്. ഇതില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യ റഷ്യയുടെ പഴയ സുഹൃത്താണ്. തന്ത്രപരമായ പങ്കാളിത്തം എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ പണ്ടേ വിളിച്ചിരുന്നത്. 20 വര്‍ഷം മുമ്പ് എന്തുകൊണ്ടാണ് നമ്മള്‍ അതിനെ ‘പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ എന്ന് വിളിച്ചുകൂടാ എന്ന് ഇന്ത്യ ചോദിച്ചു. പിന്നീട് അത് ‘എസ്പെഷ്യലി പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ ആയി. ഇന്ത്യയെ എല്ലാ രീതിയിലും റഷ്യ സഹായിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
Post Your Comments