Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്നു: കെ സുധാകരൻ

90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമായിരിക്കുന്നു

സംസ്ഥാന സർക്കാർ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണെന്നും ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം കാണുന്നതെന്നുമുള്ള വിമർശനവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ. സമൂഹമാധ്യമത്തിലൂടെയാണ് വിമർശനം.

read also: പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖ തയ്യാറായി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കുറിപ്പ് പൂർണ്ണ രൂപം

സംസ്ഥാന സർക്കാർ അഴിമതികളിലും കെടുകാര്യസ്ഥതകളിലും മുങ്ങിക്കുളിച്ചു നിൽക്കുകയാണ്. ഭരണപക്ഷ തൊഴിലാളി സംഘടനകൾ പോലും പിണറായി വിജയൻ സർക്കാരിൻ്റെ കഴിവുകേടുകൾക്കെതിരെ സമരം ചെയ്യുന്ന കാഴ്ച രാഷ്ട്രീയ കേരളം കാണുകയാണ്.

കെ- റയിൽ കമ്മീഷൻ പദ്ധതിയിലടക്കം ജനങ്ങളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധങ്ങളുയർന്ന് വരുന്ന ഈ ഘട്ടത്തിൽ ജനപക്ഷത്ത് നിൽക്കുന്ന പ്രതിപക്ഷം കൂടുതൽ കരുത്തോടെ സമര മുഖത്തേക്ക് ഇറങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പ്രവർത്തകരെ തുടർച്ചയായി കള്ളക്കേസുകളിൽ കുടുക്കി പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുകയാണ്.

അതുകൊണ്ട് തന്നെ കെപിസിസി ഈ നാടിൻ്റെ ശബ്ദമായി സമരമുഖത്തേക്കിറങ്ങുന്ന പ്രിയപ്പെട്ട പ്രവർത്തകർക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിൻ്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയർമാനായി അഡ്വ.വി.എസ് ചന്ദ്രശേഖരനെ ചുമതലയേൽപിച്ചു.

കെപിസിസി ആസ്ഥാനത്ത് ഈ നിയമ സഹായ സമിതിയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഡിസിസി ഓഫീസുകളിലും ഇതിൻ്റെ യൂണിറ്റുകൾ ഭാവിയിൽ തുടങ്ങും. സംസ്ഥാനത്തെ 90 കോടതികളിലായി 750 അഭിഭാഷകർ കോൺഗ്രസ് പ്രവർത്തകർക്കായി സജ്ജമായിരിക്കുന്നു. ഇനി പോരാട്ടത്തിൻ്റെ നാളുകളാണ്.

പിണറായി വിജയൻ സർക്കാരിൻ്റെ നെറികേടുകൾക്കെതിരെ വിരൽ ചൂണ്ടാൻ, കൊള്ളരുതായ്മകളെ തച്ചുതകർക്കാൻ എൻ്റെ പ്രിയപ്പെട്ട പ്രവർത്തകർക്ക് കരുത്തായി ഈ നിയമ സഹായ സമിതി കൂടെയുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button