തിരുവനന്തപുരം: ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ.ജെ.എസ്.ഷിജുഖാനെ തിരഞ്ഞെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജുഖാൻ. പ്രസിഡന്റായി വി.അനൂപിനെയും ട്രഷററായി വി.എസ്.ശ്യാമയേയും തിരഞ്ഞെടുത്തു.
അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായിരുന്നു ഷിജുഖാൻ. ദത്ത് വിവാദവുമായി ബന്ധപ്പെട്ട്, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് നേരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, സിപിഐഎം ഷിജുഖാന് പിന്തുണ നൽകി.
Post Your Comments