
ന്യൂഡൽഹി: കോവിഡ് ഡ്യൂട്ടിയില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 180 ദിവസത്തേക്ക് കൂടിയാണ് പദ്ധതി കാലാവധി നീട്ടിയിരിക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാരും സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് 50 ലക്ഷം മുതല്‍ 22.12 ലക്ഷം വരെയാണ് ഇന്‍ഷുറന്‍സ് തുക.
2020 മാര്‍ച്ച് 30 നാണ് പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിന് കീഴില്‍ പദ്ധതി ആരംഭിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍, വിരമിച്ചവര്‍, സദ്ധന്നപ്രവര്‍ത്തകര്‍, പ്രാദേശിക, നഗര സ്ഥാപനങ്ങള്‍ എന്നിവര്‍ പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുന്നു.
Post Your Comments