മുംബൈ: കൊവിഡ് പ്രതിസന്ധിയിലായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം മുംബൈയില്‍ നടത്താന്‍ സാധ്യതയെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ പഞ്ചാബ് കിംഗ്സിനെതിരെ നടക്കേണ്ട മത്സരത്തിന് പൂനെയാണ് ആദ്യം വേദിയായി തീരുമാനിച്ചിരുന്നത്. ഇന്ന് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനാഫലം ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഭാവിയുടെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊള്ളുക.
മത്സരത്തിനായി പൂനെയിലേക്ക് പോകാതെ പഞ്ചാബ് കിംഗ്സ് ടീം മുംബൈയില്‍ തുടരുകയാണ്. പഞ്ചാബ് താരങ്ങള്‍ ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും. ബിസിസിഐയുടെ നിര്‍ദേശം അനുസരിച്ചായിരിക്കും ടീമിന്റെ യാത്ര.
Read Also:- പ്രമേഹം നിയന്ത്രിക്കാൻ തുളസിയില!
ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഇന്നലെ കൊവിഡ് സ്ഥീരീകരിച്ചതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ എല്ലാവരും ക്വാറന്റീനിലാണ്. നേരിയ പനിയടക്കമുള്ള രോഗ ലക്ഷണങ്ങളുള്ള മിച്ചൽ മാർഷിനെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ നാല് പേർക്കാണ് ഡല്‍ഹി ക്യാമ്പില്‍ രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയാല്‍ നാളത്തെ മത്സരം അനിശ്ചിതത്വത്തിലാകും.
Post Your Comments