KeralaNattuvarthaLatest NewsNewsIndia

ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയാൽ ഇങ്ങനെയിരിക്കും: ആനത്തലവട്ടം

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങൾ പതിവാകാൻ കാരണമെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം. തുടര്‍ച്ചയായ അപകടത്തിന് കാരണം ശ്രദ്ധക്കുറവാണെന്നും, പദ്ധതിയിൽ സൂക്ഷ്മ നിരീക്ഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:സര്‍ക്കാരും മന്ത്രിമാരും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്, പിണറായി വിജയന് മുട്ട് വിറയ്ക്കും: വി ഡി സതീശൻ

‘ജീവനക്കാരുടെ സമരം മന്ത്രിക്കെതിരെയല്ല. മാനേജ്മെന്‍റിന്‍റെ തെറ്റായ സ്ഥലംമാറ്റത്തിനെതിരായ സമരമാണ്. ജീവനക്കാരെ ശത്രുവായി കണ്ടാല്‍ ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. ആരുടെയും പ്രതികാര നടപടികള്‍ക്ക് മുന്നില്‍ കീഴടങ്ങില്ല’, ആനത്തലവട്ടം വ്യക്തമാക്കി.

‘പ്രശ്‌നം തീര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്, പക്ഷെ വഷളാക്കാന്‍ കെഎസ്ഇബി ചെയര്‍മാന്‍ ആഗ്രഹിക്കുന്നു. ജീവനക്കാരോട് പ്രതികാരം ചെയ്ത് അവരെ അടിമകളാക്കി ജോലിചെയ്യിപ്പിക്കുന്ന കാലം പോയി. അദ്ദേഹം പറഞ്ഞു. മറ്റു സംഘടനകളുടെ പണിമുടക്ക് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം നമുക്കില്ല. ഏപ്രില്‍ 28 ന് പ്രഖ്യാപിച്ച സൂചന പണിമുടക്കില്‍ മാറ്റമില്ല’, ആനത്തലവട്ടം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button