Latest NewsUAENewsInternationalGulf

അസ്ഥിര കാലാവസ്ഥ: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി

അബുദാബി: റോഡിലെ വേഗപരിധി സംബന്ധമായ അറിയിപ്പുകൾ നൽകുന്നതിന് പുതിയ സംവിധാനവുമായി അബുദാബി. മഴ, ശക്തമായ കാറ്റ്, മണൽക്കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ അവസരങ്ങളിൽ ഈ സിഗ്‌നൽ സംവിധാനങ്ങളിൽ ഡ്രൈവർമാർക്ക് ജാഗ്രതാ നിർദ്ദേശം നൽകുന്നതിനായി മണിക്കൂറിൽ 80 കിലോമീറ്റർ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ തെളിയുന്നതാണ്. എമിറേറ്റിലെ റോഡുകളിൽ ഇത്തരം ഇ-പാനൽ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കുന്ന നടപടികൾ അബുദാബി പോലീസ് നേരത്തെ പൂർത്തിയാക്കിയിരുന്നു.

Read Also: ‘കുലസ്ത്രീ എന്ന് പറയുന്നത് മോശം വാക്കല്ല, ഒരു കുലത്തിന്റെ ധര്‍മം അനുസരിക്കുന്ന ആളാണ് കുലസ്‍ത്രീ’: മണികണ്ഠൻ

അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളിൽ റോഡിൽ സുരക്ഷിതമായ അകലം പാലിക്കുന്നത് സംബന്ധിച്ച് ഡ്രൈവർമാരെ ഓർമ്മപ്പെടുത്താൻ ഈ സംവിധാനം സഹായകമാണ്. അപകടകരമായ കാലാവസ്ഥാ സാഹചര്യങ്ങളിൽ പോലീസ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, വേഗപരിധി സംബന്ധമായ സൂചനകൾ കൃത്യമായി പിന്തുടരാനും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also: ബിരുദ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button