Latest NewsUAENewsInternationalGulf

ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ വാഹനം ഡ്രൈവ് ചെയ്യരുത്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്

അബുദാബി: ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ ഡ്രൈവ് ചെയ്യരുതെന്ന് ജനങ്ങളോട് നിർദ്ദേശിച്ച് അബുദാബി പോലീസ്. റോഡപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഡ്രൈവർമാരുടെ ക്ഷീണം, മയക്കം എന്നിവ അപകടങ്ങളിലേക്ക് നയിക്കാമെന്നതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുൻപായി മതിയായ വിശ്രമം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താൻ പോലീസ് നിർദ്ദേശിച്ചു.

Read Also: ‘എസ്ഡിപിഐയെ നിരോധിക്കും മുന്‍പ് നിരോധിക്കേണ്ടത് ആര്‍എസ്എസിനെ’: കോടിയേരി

നോമ്പ് വേളയിൽ ഭക്ഷണ പാനീയങ്ങൾ ഉപയോഗിക്കാത്തതിനാൽ ശരീരത്തിന് തളർച്ച അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഇത് ഡ്രൈവർമാരുടെ ശ്രദ്ധ കുറയാൻ ഇടയാക്കുമെന്നും അധികൃതർ അറിയിച്ചു. വാഹനങ്ങൾ ഓടിക്കുന്നവർ ക്ഷീണം അനുഭവപ്പെടുന്ന അവസരത്തിൽ റോഡിന്റെ വലത് വശത്ത് അത്യാവശ്യം സന്ദർഭത്തിൽ വാഹനങ്ങൾ നിറുത്തിയിടുന്നതിനുള്ള സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്ത ശേഷം മതിയായ വിശ്രമം ഉറപ്പ് വരുത്തണമെന്നും പോലീസ് കൂട്ടിച്ചേർത്തു. മയക്കം അനുഭവപ്പെടുന്ന അവസരത്തിൽ സ്വന്തം സുരക്ഷ മുൻനിർത്തിയും, മറ്റുളളവരുടെ സുരക്ഷ കരുതിയും വാഹനങ്ങൾ ഡ്രൈവ് ചെയ്യരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Read Also: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം: പെട്രോൾ പമ്പ് ജീവനക്കാരന് വെട്ടേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button