ഭക്ഷണത്തിന് രുചി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഏറെ ആരോഗ്യ ഗുണങ്ങളും കറിവേപ്പിലയ്ക്ക് ഉണ്ട്. കറിവേപ്പില വീട്ടില്‍ വളര്‍ത്തുന്നത് തന്നെയാണ് എപ്പോഴും നല്ലത്. പച്ച കറിവേപ്പില ഉപയോഗിക്കുന്നതിന് പകരം വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാല്‍, കടയില്‍ നിന്നും വാങ്ങുന്ന കറിവേപ്പില ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കാന്‍ ഇതാ ഒരു മാര്‍ഗം…
കറിവേപ്പില തണ്ടുകളായി അടര്‍ത്തിയെടുക്കുക. ഇത് കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ മുക്കി വയ്ക്കുക. വിഷാംശം മാറിക്കിട്ടാന്‍ നല്ലതാണ്. ശേഷം കറിവേപ്പിലയിലെ വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ് വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ പത്തു മിനുട്ട് നേരം ഇടുക.
ജലാംശം മുഴുവന്‍ പോയ ശേഷം ഇത് വായുകടക്കാത്ത ടിന്നിലോ പ്ലാസ്റ്റിക് കവറിലോ കെട്ടി വയ്ക്കുക. കൂടുതല്‍ കറിവേപ്പില ഉണ്ടെങ്കില്‍ വലിയ ടിന്നുകളില്‍ വയ്ക്കുന്നതിന് പകരം ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ സൂക്ഷിക്കാം.
Post Your Comments