കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശേരിയിലെ സിനി (42) ആണ് മരിച്ചത്.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിലായിരുന്നു സംഭവം. സംശയരോഗത്തെ തുടർന്ന്, സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് ആണ് കുത്തി പരിക്കേൽപ്പിച്ചത്.
Read Also : പപ്പായ ഉപയോഗിച്ച് വീട്ടില്‍ തന്നെ തയ്യാറാക്കാം ഒരുഗ്രന്‍ ഫേഷ്യല്‍
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തിന് ശേഷം പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ തുടർന്നു.
Post Your Comments