
ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കിയുള്ള നാടകാഭിനയത്തിനിടെ അഭിനേതാവായ സെമിനാരി വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. നൈജീരിയയിലെ ക്ലാരിയൻഷൻ സർവകലാശാലയിലാണ് സംഭവം. വിദ്യാർത്ഥി കുഴഞ്ഞു വീണെങ്കിലും കാഴ്ച്ചക്കാർ അഭിനയമാണെന്നാണ് കരുതിയത്. സെമിനാരി അംഗവും സർവകാലാശാലയിലെ വിദ്യാർത്ഥിയുമായ സുവേൽ ആംബ്രോസ് (25) ആണ് മരിച്ചത്.
യേശുവിന്റെ കുരിശുമരണത്തിന്റെ പുനരാവിഷ്കരണമായ ‘പാഷൻ ഓഫ് ക്രൈസ്റ്റ്’ എന്ന നാടകാവതരണത്തിനിടെയായിരുന്നു സംഭവം. യേശുവിന്റെ ശിഷ്യനായ സൈമൺ പീറ്ററിന്റെ വേഷമായിരുന്നു യുവാവിന്റേത്. എന്നാൽ, നാടകാവതരണത്തിനിടെ യുവാവ് കുഴഞ്ഞു വീഴുകയും രക്തസ്രാവമുണ്ടാവുകയും ചെയ്യുകയായിരുന്നു.
അല്പസമയത്തിന് ശേഷം സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയ കാണികളിൽ ചിലർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിക്കുന്നതിന് മുൻപേ യുവാവിന് മരണം സംഭവിച്ചു.
Post Your Comments