Latest NewsKeralaNattuvarthaNews

‘കൊലക്കളം, ഇത് കൊലക്കളം’, പിണറായി ഭരണത്തിൽ ആകെമൊത്തം 53 രാഷ്ട്രീയക്കൊലകൾ

തിരുവനന്തപുരം: പിണറായി ഭരണത്തിൽ കേരളത്തിൽ അരങ്ങേറിയത് 53 രാഷ്ട്രീയക്കൊലകളെന്ന് റിപ്പോർട്ട്‌. കഴിഞ്ഞ 16 മാസത്തിനിടയില്‍ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതായി സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടായാണ് ജനങ്ങൾ കണക്കാക്കുന്നത്.

Also Read:കൊല്ലത്തെ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തത് 3 ബസുകളിലെത്തിയ 100 പേർ: ആഭ്യന്തരത്തിനെതിരെ വിമർശനം ശക്തം

സംസ്ഥാനത്ത് 2016 മേയ് 25 മുതല്‍ 2022 ഏപ്രില്‍ 16 വരെ 21 ആര്‍എസ്എസ്/ബിജെപി/ യുവമോര്‍ച്ച പ്രവര്‍ത്തകരും 15 സിപിഎം/ഡിവൈഎഫ്ഐ/എസ്എഫ്ഐ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. കോണ്‍ഗ്രസ്/യൂത്ത് കോണ്‍ഗ്രസ് -നാല്, മുസ്ലിം ലീഗ്/യൂത്ത് ലീഗ് -ആറ്, എസ്ഡിപിഐ -മൂന്ന്, ഐഎന്‍ടിയുസി -ഒന്ന്, ഐഎന്‍എല്‍ -ഒന്ന്, ട്വന്‍റി-20 -ഒന്ന് എന്നിങ്ങനെയാണ് മരണപ്പട്ടിക. ഈരാറ്റുപേട്ടയില്‍ കൊല്ലപ്പെട്ട സിപിഎം വിമതന്‍ കെ എം നസീറും രാഷ്ട്രീയ കൊലക്കത്തിക്കിരയായവരുടെ കണക്കിൽ തന്നെയാണ് സ്ഥാനം പിടിച്ചിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ വിദ്യാർത്ഥി ധീരജാണ് ഈ വർഷത്തെ ആദ്യത്തെ രാഷ്ട്രീയ കൊലക്കത്തിയുടെ ഇര. തുടർന്ന്, ഫെബ്രുവരി 18ന് ട്വന്‍റി-20 പ്രവര്‍ത്തകനായ സി കെ ദീപുവിനെ സിപിഎം പ്രവർത്തകർ മര്‍ദിച്ച്‌ കൊലപ്പെടുത്തിയിരുന്നു. ഫെബ്രുവരി 21ന് തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസിനെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോൾ മാര്‍ച്ച്‌ 10നാണ് പാലക്കാട്ട് യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അരുണ്‍കുമാറിനെ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷമാണ് പാലക്കാട്ട് കഴിഞ്ഞദിവസങ്ങളില്‍ നടന്ന ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.

ആലപ്പുഴയില്‍ നടന്നതിന് സമാനമായി അടുത്തടുത്ത് രണ്ട് കൊലപാതകങ്ങളാണ് പാലക്കാട്ട് നടന്നത്. ആലപ്പുഴയിലെ അനുഭവം മുന്നിലുണ്ടായിട്ടും തുടര്‍നടപടികള്‍ എടുക്കുന്നതില്‍ പൊലീസിനും ഇന്‍റലിജന്‍സിനുമുണ്ടായ വീഴ്ചയാണ് ശ്രീനിവാസ‍ന്‍റ കൊലപാതകത്തിലേക്ക് നയിച്ചത്.

എണ്ണപ്പെടാത്ത കൊലപാതകങ്ങൾ ഇനിയും സംസ്ഥാനത്ത് പിണറായി ഭരണത്തിൽ അരങ്ങേറിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് തന്നെയാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിലെന്നാണ് സാക്ഷര കേരളം ഇന്നും വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button