കൊച്ചി: പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ്
എ.സുബെറിന്റെ കൊലപാതകത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍
കെ.സുരേന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍.
കൊലപാതകത്തിന് പിന്നില്‍ ബിജെപി നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സുബെര്‍ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് സുരേന്ദ്രന് പാലക്കാട് എത്തിയിരുന്നു. ഇതില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം ഉള്‍പ്പെടെ രംഗത്തു വന്നിരുന്നു.
ആലപ്പുഴ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തില്‍ മുമ്പും സമാനമായ രീതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയിരുന്നെന്നും പരസ്യമായി കൊലപാതകത്തിന് ആഹ്വാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments