KeralaLatest NewsNews

പാലക്കാട് കൊലപാതകം : സർവ്വകക്ഷി യോഗം ഇന്ന്, കളക്ടറേറ്റില്‍ യോഗം ചേരും

പാലക്കാട് : ആർ.എസ്.എസ്. മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസന്റെ  കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് മൂന്നരയ്‌ക്ക് കളക്ടറേറ്റിലാണ് യോഗം ചേരുക. യോഗത്തിൽ ബി.ജെ.പിയും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ബിജെപിയ്‌ക്കായി ജില്ലാ അദ്ധ്യക്ഷൻ കെ.എം. ഹരിദാസ്, സി കൃഷ്ണകുമാർ എന്നിവർ പങ്കെടുക്കും.

നേതാക്കളുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് ബി.ജെ.പി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
അതേസമയം,  പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.  അതീവ ജാഗ്രതയിലാണ് നിലവില്‍ ജില്ല. തമിഴ്നാട്ടിൽ നിന്നുള്ള പോലീസുകാരെയും ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. അടുത്ത  20 വരെയാണ് നിരോധനാജ്ഞ.  അത് കഴിഞ്ഞു നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷം തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button