തിരുവനന്തപുരം: യൂറോപ്യൻ നഗരങ്ങളിലെ പൊതുഗതാഗത സർവീസുകളുടെ മുഖമുദ്രയായ മുകൾ വശം തുറന്ന ഡബിൾ ഡെക്കർ ബസുകൾ ഇനി തലസ്ഥാന നഗരത്തിന്റെയും ഭാഗമാകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള ബസ് സർവീസ് ആരംഭിക്കുന്നത്.
Read Also: സാമ്പത്തിക തട്ടിപ്പ്: 60 വിദേശപൗരൻമാർക്കെതിരെ കേസെടുത്തു
നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് കെ എസ് ആർ ടി സി ‘സിറ്റി റൈഡ്’ എന്ന പേരിൽ സർവീസ് ആരംഭിക്കുക. ഇന്ന് വൈകിട്ട് 6.45-ന് കിഴക്കേകോട്ട ഗാന്ധി പാർക്കിൽ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനാകും. തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ ആണ് സഞ്ചാരികൾക്ക് നഗരം ചുറ്റി കാണുന്നതിനായി ഈ സൗകര്യം ഒരുക്കുന്നത്. തിരുവനന്തപുരത്തെ സായാഹ്ന, രാത്രി കാഴ്ചകൾ ആസ്വദിക്കാൻ ഇനി വിനോദ സഞ്ചാരികൾക്ക് ‘സിറ്റി റൈഡ്’ സഹായകരമാകും.
പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ്.
വൈകിട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റിറൈഡും രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ നീണ്ടുനിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. 250 രൂപയാണ് ടിക്കറ്റ് നിരക്ക് പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് പലഹാരവും, ശീതളപാനീയവും ലഭ്യമാക്കും. ഡേ ആൻഡ് നൈറ്റ് റൈഡ് ഒരു മിച്ച് എടുക്കുന്നവർക്ക് ഒരു ദിവസം 350 രൂപയുടെ ടിക്കറ്റും ലഭ്യമാകും.
Post Your Comments