CinemaLatest NewsIndiaBollywoodNewsEntertainment

അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത നികത്തി: യാഷിനെ പുകഴ്ത്തി കങ്കണ

കെ.ജി. എഫ് ചാപ്റ്റര്‍ 2 വൻ വിജയമായി മാറുകയാണ്. ചിത്രത്തെ പുകഴ്ത്തി ബോളിവുഡ് താരങ്ങൾ രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ നായകനായ യാഷിനെ പുകഴ്ത്തി കങ്കണ റണൗത്ത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് കങ്കണ യാഷിനെ പുകഴ്ത്തി പറഞ്ഞ് രംഗത്ത് എത്തിയത്. കെ.ജി.എഫിലെ അദ്ദേഹത്തിന്റെ അഭിനയത്തെ അമിതാഭ് ബച്ചനോട് താരതമ്യം ചെയ്താണ് നടി സ്‌റ്റോറി പങ്കുവെച്ചത്. ദശാബ്ദങ്ങളായി ഇന്ത്യ കാണാന്‍ കാത്തിരുന്ന കോപാകുലനായ യുവാവിനെ ഈ സിനിമയിലൂടെ കണ്ടുവെന്നും എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന്‍ അവശേഷിപ്പിച്ച ശൂന്യത അദ്ദേഹം നികത്തിയെന്നുമാണ് കങ്കണ കുറിച്ചത്.

ഇതിന് മുന്‍പും സൗത്ത് ഇന്ത്യന്‍ താരങ്ങളെ കണ്ട് പഠിക്കണം എന്ന് ഉപദേശം നടി ബോളിവുഡ് സിനിമാ ലോകത്തിന് നല്‍കിയിട്ടുണ്ട്. യാഷിനെ കുറിച്ചുള്ള പോസ്റ്റ് കൂടാതെ മറ്റൊരു സ്‌റ്റോറി കൂടി നടി കങ്കണ പങ്കുവെച്ചിരുന്നു. ഇതില്‍. യാഷിനെ കൂടാതെ അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ തുടങ്ങിയ നടന്മാരെ കുറിച്ചാണ് കങ്കണ എഴുതുന്നത്.

Also Read:ക​ളി​ക്കു​ന്ന​തി​നി​ടെ കു​പ്പി​യു​ടെ അ​ട​പ്പ് തൊ​ണ്ട​യി​ൽ കു​രു​ങ്ങി മൂ​ന്നു വ​യ​സു​കാ​രി മരിച്ചു

അതേസമയം, കെ.ജി.എഫിന്റെ ഹിന്ദി പതിപ്പ് മാത്രം മൂന്ന് ദിവസങ്ങളില്‍ നിന്ന് നേടിയിരിക്കുന്നത് 143.64 കോടി രൂപയാണ്. ഈ ചിത്രം റിലീസ് ചെയ്യപ്പെട്ട വ്യാഴാഴ്ച 53.95 കോടിയും വെള്ളിയാഴ്ച 46.79 കോടിയും ശനിയാഴ്ച 42.90 കോടിയുമാണ് നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കാണ് ഇത്. വെറും നാല് ദിവസം കൊണ്ട് യാഷ് ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി 500 കോടി രൂപ നേടി. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ച തികയുന്നതിന് മുന്നേ തന്നെ 500 കോടിയെന്ന വമ്പൻ സംഖ്യ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button