തിരുവനന്തപുരം: ജെസ്ന ജെയിംസ് ഇന്ത്യയിലില്ലെന്ന ചില സൂചനകള്‍ സിബിഐ പുറത്തുവിട്ടതോടെ ജെസ്നയുടെ തിരോധാനം വീണ്ടും ചര്‍ച്ചയാകുന്നു. ഇതോടെ പിണറായി സര്‍ക്കാരിനെതിരെയും ആരോപണം ഉയരുന്നു.
Read Also : ജെസ്‌ന വീട്ടില്‍ നിന്ന് പോയത് മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെ
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ ജെസ്‌ന എവിടെയുണ്ടെന്ന വിവരം കേരള പോലീസ് അറിഞ്ഞിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, തെരഞ്ഞെടുപ്പില്‍ സാമുദായിക തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയില്‍ പിണറായി സര്‍ക്കാര്‍ വിവരം രഹസ്യമാക്കി വെച്ചെന്ന് ആരോപണം ഉയരുന്നു.
മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും മുന്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പരിമിതിയുണ്ടെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വ്യക്തമാക്കിയിരുന്നു.
ജെസ്‌നയെ മതം മാറ്റി തീവ്രവാദ ക്യാമ്പില്‍ എത്തിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നാല്‍ ക്രൈസ്തവ-മുസ്ലീം വോട്ടുകളില്‍ ധ്രൂവികരണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇക്കാര്യം ഒളിവെച്ചതെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.
നാലു വര്‍ഷം മുമ്പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെ പ്രണയം നടിച്ചു കൈവശപ്പെടുത്തിയവര്‍ ആഗോള തീവ്രവാദി സംഘടനകള്‍ക്ക് കൈമാറിയെന്ന സൂചനയില്‍ സിബിഐ കഴിഞ്ഞ മാസം ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു.
ബംഗ്ലാദേശ്, സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ ഏതെങ്കിലും രാജ്യത്തേയ്ക്ക് ജെസ്‌നയെ കടത്തിയ ശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടാകാനുള്ള സാധ്യതയാണ് ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ സിബിഐ മുന്നോട്ടുവെയ്ക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍, ഇന്ത്യയിലൊരിടത്തും ജെസ്നയില്ലെന്നും വിദേശത്തെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള വ്യക്തമായ സൂചനയും ലഭ്യമായ തെളിവുകളും വ്യക്തമാക്കിയാണ് കഴിഞ്ഞ മാസം സിബിഐ, കോടതിയ്ക്ക് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട നാലുപേര്‍ നിരീക്ഷണത്തിലാണെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരിക്കെ, 2018 മാര്‍ച്ച് 22നാണ് എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
Post Your Comments