ബീജിംഗ് : ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപനമെന്ന് റിപ്പോര്‍ട്ട്. പ്രധാന നഗരമായ ഷാംഗ്ഹായില്‍ വീണ്ടും കൊറോണ മരണം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഷാംഗ്ഹായില്‍ ഉണ്ടായിട്ടുള്ളത്.
Read Also :ഒമിക്രോൺ കുട്ടികളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം: വിശദവിവരങ്ങൾ ഇങ്ങനെ
രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രതിരോധമെന്ന നിലയില്‍ നഗരത്തില്‍ ചൈനീസ് ഭരണകൂടം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് നഗരത്തില്‍ ഞായറാഴ്ച മൂന്ന് മരണങ്ങള്‍ ആണ് സ്ഥിരീകരിച്ചതെന്ന് ഷാംഗ്ഹായി ആരോഗ്യ സമിതി അറിയിച്ചു.
89 നും 91 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മൂന്ന് പേരും രോഗവ്യാപനത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ഇപ്പോഴുണ്ടായ മരണങ്ങള്‍, വലിയ ഭീതിയാണ് ചൈനയിലാകെ ഉണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ വടക്ക് കിഴക്കന്‍ മേഖലയായ ജിലിനിലായിരുന്നു അവസാനമായി കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ഷാംഗ്ഹായില്‍ കൊറോണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.
Post Your Comments