അബുദാബി: റമദാൻ ഷോപ്പിംഗ് സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി അബുദാബി. പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് അബുദാബി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
കഴിയുന്നതും ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങളുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുകയെന്നാണ് നിർദ്ദേശം. ഷോപ്പിംഗ് വേളയിൽ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിക്കണം. പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
തിരക്കേറിയ സമയങ്ങളിലെ ഷോപ്പിംഗ് ഒഴിവാക്കാനും ശ്രദ്ധിക്കണം. കൈകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുകയും വേണം.
Read Also: ഏറെ കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രം സി.ബി.ഐ. 5 ദി ബ്രയിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
Post Your Comments