Latest NewsKeralaNews

മുപ്പതോളം കേസുകളില്‍ പ്രതിയായ 22 കാരന്‍ പോലിസ് പിടിയില്‍

കൊച്ചി: മുപ്പതോളം കേസുകളില്‍ പ്രതിയായ 22 കാരന്‍ പൊലീസ് പിടിയിലായി.
മലപ്പുറം കൊണ്ടോട്ടി കൈതയ്ക്കപറമ്പ് വീട്ടില്‍ റംഷാദിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനമോഷണം, കവര്‍ച്ച, ജയില്‍ചാട്ടം തുടങ്ങി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Read Also : ഹനുമാൻ ജയന്തി സംഘർഷം : 21 പേർ അറസ്റ്റിൽ

നിലവില്‍, റിമാന്‍ഡില്‍ കഴിയുന്ന റംഷാദിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. വാഹനപരിശോധനക്കിടെ സംശയം തോന്നിയ ഓട്ടോയുടെ നമ്പര്‍ പരിശോധിച്ചത് മുതലാണ് സെന്‍ട്രല്‍ പൊലീസ് റംഷാദിനെ പിന്തുടര്‍ന്നത്. ഓട്ടോയില്‍ ഘടിപ്പിച്ചിരുന്ന നമ്പര്‍ ബൈക്കിന്റേതാണെന്ന് പൊലിസ് കണ്ടെത്തി. തുടര്‍ന്ന് റംഷാദിനെ നിരീക്ഷിച്ച് തുടങ്ങി. ഇതിനിടെ എറണാകുളത്തെ പല വാഹനമോഷണ കേസുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതായി മനസിലായി. ഒടുവില്‍ നോര്‍ത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പിടികൂടി. മോഷ്ടിച്ച പെട്ടി ഓട്ടോയുമായുള്ള യാത്രയിലായിരുന്നു റംഷാദ്.

റംഷാദിന്റെ പേരില്‍ കൂടുതല്‍ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 17കേസുകള്‍. തിരൂരങ്ങാടി, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. കൂടാതെ കോഴിക്കോട് വെള്ളയില്‍, മെഡിക്കല്‍ കോളജ്, വടകര, മലപ്പുറം, വാഴക്കാട്, പെരിന്തല്‍മണ്ണ സ്റ്റേഷനുകളിലെ കേസുകളിലും പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button