
പൊള്ളാച്ചി: പൊള്ളാച്ചി നഗരത്തില്‍ വയോധികയെ സ്വത്തിനുവേണ്ടി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 17-കാരിയെ അറസ്റ്റ് ചെയ്തു. മാരിയപ്പന്‍പിള്ള വീഥിയില്‍ താമസിക്കുന്ന പരേതനായ സദാശിവത്തിന്റെ ഭാര്യ നാഗലക്ഷ്മിയാണ് (76) കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സമീപ പ്രദേശത്തെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അറസ്റ്റിലായത്. നാലുമാസം കഴിഞ്ഞ് കാമുകനെ വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നും സ്വര്‍ണം മോഷ്ടിച്ചതുമെന്നും പ്രതി പോലീസിനോട് പറഞ്ഞു.
പ്രതിയില്‍നിന്ന് 20 പവന്‍ സ്വര്‍ണം കണ്ടെടുത്തു. മരിച്ച നാഗലക്ഷ്മിക്ക് മൂന്നുമക്കളും ഒരു മകനുമാണുള്ളത്. മകന്‍ സെന്തിലിന്റെ കൂടെയാണ് താമസം. സെന്തില്‍ പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്. വേറെ താമസിക്കുന്ന മകള്‍ ശാന്ത കാണാന്‍ വന്നപ്പോഴാണ് അമ്മയെ മൂക്കില്‍നിന്ന് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടത്.
read also: വയോധികനെ കാണ്മാനില്ല: സഹായാഭ്യർത്ഥനയുമായി കുടുംബവും പോലീസും
ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി, സംശയത്തിന്റെ പേരില്‍ 17-കാരിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവത്തിൽ, പെൺകുട്ടിയുടെ കാമുകന് പങ്കുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
Post Your Comments