News

ബീവിജാറം കമ്മിറ്റി ഓഫീസിൽ മോഷണം: കവർന്നത് 2 ലക്ഷം രൂപ

മലപ്പുറം: പുതുപൊന്നാനി മുനമ്പത്ത് ബീവി ജാറം കമ്മിറ്റി ഓഫീസിൽ മോഷണം. രണ്ടു ലക്ഷം രൂപയോളം കളവ് പോയതായി അധികൃതർ പറഞ്ഞു. ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പൊന്നാനി പൊലീസെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ച് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

പുലർച്ചെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്, ഡോഗ് സ്‌ക്വാഡ്, ഫിംഗർപ്രിൻ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മറ്റു തെളിവുകളും ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button