ThrissurNattuvarthaLatest NewsKeralaNews

പീച്ചി കനാലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ അഴുകിയ ജഡം കണ്ടെത്തി

തൃശ്ശൂർ: പീച്ചി കനാലിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ അഴുകിയ ജഡം കണ്ടെത്തി. തൃശ്ശൂർ ദേശീയപാതയോരത്താണ് പീച്ചി കനാൽ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ജലം ചെന്നെത്തുന്ന മൂലംകോട് എന്ന ഭാഗത്താണ് കുഞ്ഞിനെ കണ്ടെത്തിയത്.

Also Read:നാണവും മാനവും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ പിണറായി രാജി വയ്ക്കണം: കെ സുധാകരൻ

പൂർണ്ണമായും അഴുകിയ നിലയിലായത് കൊണ്ട് തന്നെ, കുഞ്ഞിനെ ഇതുവരേയ്ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സമീപ സ്ഥലങ്ങളിൽ കുഞ്ഞുങ്ങളെ കാണാതായ കേസുകള്‍ പരിശോധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, സംസ്ഥാനത്ത് കുട്ടികളെ സംരക്ഷിക്കാൻ വേണ്ട നിയമങ്ങൾ ഒന്നും തന്നെ കാര്യക്ഷമായി പ്രവർത്തിക്കുന്നില്ല. പല പദ്ധതികളും തുടങ്ങി വച്ചെങ്കിലും ആളും അനക്കവുമില്ലാത്ത അവസ്ഥയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button