തിരുവനന്തപുരം: എറണാകുളം ജങ്ഷൻ-ഷൊർണൂർ മെമു 18, 20, 22, 25 തീയതികളിലും എറണാകുളം ജങ്ഷൻ-ഗുരുവായൂർ, കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എന്നീ വണ്ടികൾ 22, 23, 25, 29, മേയ് 01 തീയതികളിലും പൂർണമായും റദ്ദാക്കി. തൃശ്ശൂർ, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി(16306) 22, 25, 30, മേയ് 01 തീയതികളിൽ ആലുവായിൽ യാത്ര അവസാനിപ്പിക്കും.
23-നും 29-നും വണ്ടി എറണാകുളം കണ്ണൂർക്ക് പുറപ്പെടും. 23-നും 25-നും പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്‌പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. 24-ന് പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം ജങ്ഷൻ എക്സ്‌പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിക്കും.
ഇത്തരത്തില്‍ നിരവധി തീവണ്ടികള്‍ക്ക് സമയമാറ്റം ഉണ്ട്.
Post Your Comments