തിരുവനന്തപുരം : സംസ്ഥാനത്ത് വര്‍ഗീയ ശക്തികളെ തളക്കാന്‍ പിണറായി സര്‍ക്കാറിന് കഴിയുന്നില്ലെന്നും ആഭ്യന്തര വകുപ്പ് ദയനീയ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരളത്തിലെ ഇന്റലിജന്‍സ് സംവിധാനം ദയനീയമായി പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also read : ‘രാഹുൽ ഗാന്ധി ഒളിച്ചോടുന്നു, തടസം നിൽക്കുന്നു’: സ്ഥിരതയില്ലാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പി.ജെ കുര്യന്‍
അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ പൊലീസിന് കഴിയുന്നില്ലെന്നും അക്രമങ്ങള്‍ക്ക് കാരണം പിണറായിയുടെ വര്‍ഗീയ പ്രീണനമാണെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസും എസ്.ഡി.പി.യും പരസ്പരം പാലൂട്ടി വളര്‍ത്തുന്നവരാണെന്നും രണ്ട് കൂട്ടരും സര്‍ക്കാറുമായി കൊടുക്കല്‍ വാങ്ങല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാറിന്റെ നിസംഗത ഭയപ്പെടുത്തുന്നതാണെന്ന് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments