സുൽത്താൻ ബത്തേരി: നൂൽപുഴ – പാട്ടവയൽ റൂട്ടിൽ വാനിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഊട്ടി കുന്ത ബംഗാൾമട്ടം സ്വദേശി ഡേവിഡ് (46) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. വൈകിട്ട് മുതൽ മുക്കുത്തിക്കുന്നിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന നിലയിലായിരുന്നു തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാൻ.
വിഷുദിനത്തിൽ അതുവഴിയെത്തിയ സമീപത്തെ കടയുടമയാണ് വാനിന്റെ പിൻസീറ്റിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു നീക്കി. വാഹനത്തിൽ നിന്ന് വീട്ടുകാരെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറും വിവരങ്ങളും ലഭിച്ചിരുന്നു. ഡേവിഡിനെ കാണാനില്ലെന്ന് ഭാര്യ ലൂർദ് മേരി ഊട്ടി മഞ്ചൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Post Your Comments