KeralaLatest News

ക്ഷേത്രത്തിൽ ഉത്സവ കാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് : ദൗർഭാഗ്യമെന്ന് ജയരാജൻ

കണ്ണൂർ: മല്ലിയോട്ട് പാലോട്ട് കാവിൽ ഉത്സവ കാലങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനമില്ലെന്നുള്ള ബോർഡ് ഇത്തവണയും പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ വർഷവും ഇതേസമയത്ത് സമാനമായ ബോർഡ് ഇവിടെ സ്ഥാപിച്ചിരുന്നു. ബോർഡുവെച്ച നടപടി ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പ്രതികരിച്ചു.

പണ്ടുകാലത്തു മുതലേ ഇത്തരം ഒരു ബോർഡ് അവിടെയുണ്ടായിരുന്നെങ്കിലും ഇത് ഇപ്പോൾ പൊടിതട്ടിയെടുത്ത് വിവാദമുണ്ടാക്കേണ്ട കാര്യം ഇക്കാലത്തില്ല എന്നും ജയരാജൻ പറഞ്ഞു.

പാലോട്ട് കാവിലെ വിഷു കൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കൊണ്ടാണ് ബോർഡ് സ്ഥാപിച്ചത്. ക്ഷേത്രത്തിലെ ആരാധന കർമ്മങ്ങൾൾക്ക് നേതൃത്വം നൽകുന്ന നാലൂർ സമുദായിമാരുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button