KeralaLatest NewsNews

വസ്തുതാപരമായ പിശക്: മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലെ മയോ ക്ലിനിക്കിൽ നടത്തിയ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് റദ്ദാക്കി പൊതുഭരണവകുപ്പ്. വസ്തുതാപരമായ പിശക് സംഭവിച്ചതിനാലാണ് ഉത്തരവ് റദ്ദാക്കിയത്. ഇക്കാര്യം വ്യക്തമാക്കി പൊതുഭരണ അക്കൗണ്ട്‌സ് വിഭാഗം പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Read Also: സമാധാനപൂര്‍ണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി ആഗ്രഹിക്കുന്നത്: ഷഹ്ബാസ് ഷെരീഫ്

ഏപ്രിൽ 13 നാണ് മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കു പണം അനുവദിച്ച് ആദ്യ ഉത്തരവിറങ്ങിയത്. ചികിത്സയ്ക്കു ചെലവായ 29.82 ലക്ഷം രൂപ അനുവദിച്ചു തരാൻ മാർച്ച് 30 നാണ് മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന് അപേക്ഷ നൽകിയത്. തുടർന്നാണ് തുക അനുവദിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നൽകിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച് അടയ്ക്കണമെന്നാണ് ആദ്യം ഇറക്കിയ ഉത്തരവിൽ നിർദേശിച്ചിരുന്നത്.

തുടർപരിശോധനയിൽ, ക്രമപ്രകാരമല്ലാതെ തുക മാറി നൽകിയതായി കണ്ടെത്തിയാൽ തിരിച്ചടയ്ക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വന്തം വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നതും ഉചിതമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. വസ്തുതാപരമായ ഇത്തരം പിശകുകൾ ഉത്തരവിൽ കടന്നു കൂടിയത് കൊണ്ടാണ് ഉത്തരവ് റദ്ദ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Read Also: നാഥനില്ലാക്കളരിയായി മാറിയതാണ് കോൺഗ്രസ്സിൻറെ അധഃപതനത്തിന് കാരണം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി  പി.ജെ. കുര്യൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button