
കണ്ണൂർ: ശ്രീകണ്ഠാപുരത്ത് വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. മുണ്ടന്നൂർ സ്വദേശികളായ തങ്കച്ചൻ, നാരായണൻ എന്നിവരാണ് മരിച്ചത്.
കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments