ഇടുക്കി : പതിനാലാമത് തേക്കടി പുഷ്പമേളയ്‌ക്ക് തുടക്കമായി. മെയ് 2 വരെയായിരിക്കും മേള. കുമളി പഞ്ചായത്ത്, തേക്കടി അഗ്രിക്കൾച്ചർ സൊസൈറ്റി, മണ്ണാറത്തറയിൽ ഗാർഡൻസ് എന്നിവരാണ് മേളയുടെ സംഘാടകർ.
കല്ലറയ്‌ക്കൽ ഗ്രൗണ്ടിലാണ് പുഷ്പമേളയ്‌ക്ക് ആരംഭം കുറിച്ചത്.
മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലിലാണ് മേള സജ്ജീകരിച്ചിരിക്കുന്നത്.
മണ്ണാറത്തറയിൽ ഗാർഡൻസ് തയ്യാറാക്കുന്ന പതിനായിരക്കണക്കിന് ചെടികളും, പൂക്കളുമാണ് മേളയുടെ മുഖ്യ ആകർഷണം. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും ക്രമീകരിച്ചിട്ടുണ്ട്. പുഷ്പമേള 32 ദിവസം നീണ്ടു നില്‍ക്കും. വിവിധ മത്സരവും, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ പ്രൊഫഷണൽ ട്രൂപ്പുകൾ ഉൾപ്പെടെയുള്ള കലാസമിതികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. തേക്കടി ടൂറിസ്റ്റ് കേന്ദ്രത്തിന്റെ വികസനത്തിനുതകുന്ന പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി വിപുലമായ ടൂറിസം സെമിനാറും, ജൈവകൃഷി പ്രോത്സാഹനം മുന്നിൽ കണ്ട് ജൈവ കർഷക സംഗമവും സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments